റിയാദ് -റിയാദില്‍ ജോലി ചെയ്യുന്ന കൊല്ലം പുനലൂര്‍ സ്വദേശി ബിജു വിദ്യാധരന് (45) ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. സുലൈയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഒരു വര്‍ഷം മുമ്പാണ് ബിജു ജോലിക്കായി എത്തിയത്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി അധികൃതര്‍ അല്‍ ഈമാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്ന് വരികയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
