Search
Close this search box.

സൗദിയിലേക്ക് വിസ അനുവദിക്കുന്നതിന് പുതിയ നിർദ്ദേശവുമായി ഇന്ത്യൻ എംബസി

saudi visa

ജിദ്ദ- ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് വിസ അനുവദിക്കുന്നതിന് ന്യൂഡൽഹിയിലെ ഇന്ത്യൻ എംബസി പുതിയ നിർദ്ദേശങ്ങൾ നൽകി. ഇത് സംബന്ധിച്ച് ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി. ഓരോ വിസയും അനുവദിക്കുന്നതിന് നൽകേണ്ട രേഖകളും അതിന്റെ വിശദാംശങ്ങളുമാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്.

ടൂറിസ്റ്റ് വിസ അനുവദിക്കുന്നതിന് അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റിന്റെ ഒറിജിനൽ ബാങ്കിന്റെ ഒപ്പും സീലും സഹിതം സമർപ്പിക്കണമെന്ന് പുതിയ നിർദ്ദേശത്തിൽ പറയുന്നു. മോഫ(മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ്)യിൽ രജിസ്‌ട്രേഷൻ നടത്തുമ്പോൾ യഥാർഥ പ്രൊഫഷൻ രേഖപ്പെടുത്തണമെന്നും നിബന്ധന വ്യക്താക്കുന്നു. അതോടൊപ്പം ഫാമിലി വിസിറ്റ് വിസക്കുള്ള അപേക്ഷ മോഫയിൽ പൂർത്തിയാക്കുമ്പോൾ യഥാർത്ഥ പ്രൊഫഷൻ തന്നെ ചേർക്കണം. ലേബർ വിസ സ്റ്റാംപിംങ്ങിന് അപേക്ഷിക്കുമ്പോൾ അപേക്ഷകന്റെ പേരും പ്രൊഫഷനും പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്.

അതേസമയം സമര്‍പ്പിക്കുന്ന അപേക്ഷയില്‍ സൗദി എംബസിയുടെയോ, കള്‍ച്ചറല്‍ അറ്റാഷേയുടെയോ അറ്റസ്റ്റേഷന്‍ ആവശ്യമില്ലയെന്നും പുതിയ നിയമം വ്യക്തമാക്കുന്നു. പകരം മിനിസ്ട്രി ഓഫ് അഫേഴ്‌സിന്റെ പ്രത്യേക സീൽ മതിയാകും. ഇക്കാര്യം നേരത്തെ മുംബൈയിലെ സൗദി കോണ്‍സുലേറ്റ് വ്യക്തമാക്കിയിരുന്നു. ഇതാണ് ഡൽഹിയിലെ ഇന്ത്യന്‍ എംബസി അംഗീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!