ജിദ്ദ-സൗദിയുടെ ചില ഭാഗങ്ങളിൽ ഞായറാഴ്ച മുതൽ അടുത്ത ചൊവ്വാഴ്ച വരെ മഴക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി വിഭാഗം അറിയിച്ചു. അൽമജ്മഅ, അൽസുൽഫി, താദിഖ്, ശഖ്‌റ, അൽഘട്ട്, അഫീഫ്, അൽദവാദ്മി, വാദി അൽദവാസിർ, അൽസുലൈയിൽ എന്നിവടങ്ങളിലാണ് മഴക്ക് സാധ്യതയുള്ളത്. എല്ലാവരും ജാഗ്രത പാലിക്കാനും നിർദ്ദേശങ്ങൾ പാലിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു.