Search
Close this search box.

ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ വീണ്ടും മഴ

rain in jeddah

ജിദ്ദ- ജിദ്ദയിൽ ചെറിയ ഇടവേളക്ക് ശേഷം വീണ്ടും മഴ. വെള്ളിയാഴ്ച വീണ്ടും മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. കഴിഞ്ഞ മാസം പെയ്ത മഴയുടെ അത്രയും ശക്തമല്ലെങ്കിലും സാമാന്യം ഭേദപ്പെട്ട മഴയാണ് ഇന്നലെ ലഭിച്ചത്. കഴിഞ്ഞ മാസമാണ് ജിദ്ദയിൽ അതിശക്തമായ മഴ ലഭിച്ചത്. മഴ ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്നും ജിദ്ദ അടക്കമുള്ള പ്രദേശങ്ങൾ ഉഷ്ണ കാലാവസ്ഥയിലേക്ക് മാറുമെന്നുമായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

മക്കയിലും വെള്ളിയാഴ്ച മഴ പെയ്തു. മക്ക-ജിദ്ദ ഹൈവേയിൽ കനത്ത മഴയാണ് ലഭിച്ചതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. ജിദ്ദയിലെ വിവിധ ജില്ലകളിലും സാമാന്യം നല്ല മഴയാണ് ലഭിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!