Search
Close this search box.

വിശുദ്ധ റമദാനിന്റെ വരവോടെ ഇരുഹറമുകളിലും വൻജനത്തിരക്ക്

makkah

റിയാദ്: വിശുദ്ധ റമദാനിന്റെ വരവോടെ ഇരുഹറമുകളിലും ജനത്തിരക്ക് വർധിച്ച് തുടങ്ങി. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള തീർഥാടകരെ സ്വീകരിക്കാൻ അഞ്ചു ഘട്ട പദ്ധതികളാണ് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ സംയുക്തമായി നടപ്പാക്കിവരുന്നത്. ഇതിന്റെ ആദ്യഘട്ടം ഇന്നലെ ആരംഭിച്ചു.

തീർഥാടകർ പ്രവേശിക്കേണ്ടവാതിലുകളിലും മുറ്റങ്ങളും നിശ്ചയിച്ചുകഴിഞ്ഞു. തിരക്കുള്ള സമയങ്ങളിലും മറ്റും സ്വീകരിക്കേണ്ട നീക്കങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ലൈറ്റ്, സൗണ്ട്, എയർകണ്ടീഷൻ, കോണിപ്പടികൾ, ബാത്‌റൂം, മുസല്ലകൾ, അവയുടെ ശുചീകരണം, സംസം വിതരണം, നോമ്പുതുറ, ത്വവാഫ് എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പ്രത്യേകം ടീമിനെ നിയോഗിച്ചു. മുറ്റങ്ങൾ, മസ്ജിദുൽ ഹറാമിന്റെ ഉൾഭാഗങ്ങൾ, മതാഫ് മുറ്റം, മസ്അ എന്നിവിടങ്ങളിൽ ഉംറ തീർഥാടകർക്ക് നേരിട്ട് സേവനങ്ങൾ ലഭ്യമാകും.

നമസ്‌കാരത്തിനെത്തുന്നവർക്ക് ബാബുസ്സലാം, ബാബുൽ മലിക് അബ്ദുൽ അസീസ്, ബാബുൽ മലിക് ഫഹദ് എന്നിവിടങ്ങളിലെ പോയന്റുകളും മുറ്റങ്ങളും മസ്ജിദുൽ ഹറാമിന്റെ ഉൾഭാഗങ്ങളും സൗകര്യപ്പെടുത്തി.
അതേസമയം കടകളിലും വ്യാപാരസ്ഥാപനങ്ങളിലും മക്ക നഗരസഭ നിരീക്ഷണം ശക്തമാക്കി. പൊതുശുചീകരണം, അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കൽ തുടങ്ങിയവ നഗരസഭയുടെ നിയന്ത്രണത്തിലാണ്. മക്കയിലെ വിവിധ മസ്ജിദുകൾ 24 മണിക്കൂറും പ്രവർത്തനനിരതമാക്കുന്നതിനുള്ള പദ്ധതികൾ ഇസ്ലാമിക കാര്യമന്ത്രാലയം ഏർപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!