റിയാദ് – സൗദി അറേബ്യയുടെ റമദാൻ ഫുഡ് ബാസ്‌ക്കറ്റ് വിതരണ പരിപാടിയിൽ (ഇതാം) നിന്ന് 18 രാജ്യങ്ങളിൽ നിന്നുള്ള ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് പ്രയോജനം ലഭിച്ചു. സൗദി അറേബ്യ, കിംഗ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻ്റർ (KSrelief) ന്റെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്. കെ.എസ്.റീലിഫ് അതിൻ്റെ വിപുലമായ പ്രവർത്തനത്തിനും ദുരിതമനുഭവിക്കുന്നവർക്കുള്ള അചഞ്ചലമായ പിന്തുണക്കും വ്യാപകമായ അംഗീകാരം നേടിയിട്ടുണ്ട്.
ഈ മാനുഷിക ശ്രമങ്ങളിലൊന്നാണ് നിലവിലെ വിശുദ്ധ റമദാനിൽ ഭക്ഷ്യസുരക്ഷയ്ക്കുള്ള പിന്തുണ നൽകിയത്. വിശുദ്ധ മാസത്തിൽ വിവിധ രാജ്യങ്ങളിലെ ഏറ്റവും ദുർബലരായ വിഭാഗങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പരിപാടി ആരംഭിച്ചത്.