റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ: ജവാസാത്ത് ഡയറക്ടറേറ്റ്

jawasat

ജിദ്ദ – ഉപയോഗിക്കാത്ത റീ-എൻട്രി റദ്ദാക്കാതിരുന്നാൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. സ്‌പോൺസർ തനിക്ക് 30 ദിവസത്തെ റീ-എൻട്രി അനുവദിച്ചെന്നും ഈ വിസയിൽ താൻ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോയില്ലെന്നും ഈ വിസ വീണ്ടും ആക്ടിവേറ്റ് ചെയ്യാൻ സാധിക്കുമോയെന്ന് ചോദിച്ച് ഒരു പ്രവാസി നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. വിസാ കാലാവധിക്കുള്ളിൽ സൗദി അറേബ്യയിൽ നിന്ന് പുറത്തുപോകാത്ത പക്ഷം പിഴ ഒഴിവാക്കുന്നതിന് റീ-എൻട്രി വിസ റദ്ദാക്കൽ നിർബന്ധമാണെന്ന് ജവാസാത്ത് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!