റിയാദ്- സൗദി അറേബ്യയില്‍ അടുത്ത വര്‍ഷം സമ്പന്നരുടെ എണ്ണത്തിൽ 10.4 ശതമാനം വര്‍ധനവുണ്ടാകുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ലോകാടിസ്ഥാനത്തില്‍ തന്നെ പശ്ചിമേഷ്യയിലായിരിക്കും ഏറ്റവുമധികം ധനാഢ്യരുണ്ടാവുക. കഴിഞ്ഞ വര്‍ഷം 16.9 ശതമാനമായിരുന്നു ധനാഢ്യരുടെ വര്‍ധന. 30 മില്യന്‍ ഡോളറായിരുന്നു ആസ്തി. സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യയും മുന്നേറുകയാണെന്ന റിപ്പോര്‍ട്ടിലുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 58.4 ശതമാനം വര്‍ധനവുണ്ടാവുമെന്നാണ് കണക്ക്. 2027ല്‍ ഇന്ത്യയില്‍ 19119 ധനാഢ്യരുണ്ടാകുമെന്നാണ് പ്രതീക്ഷ. 2022ല്‍ ഇത് 12069 ആയിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.