സൗദി അൽഉലയിലേക്ക് സർവീസ് ആരംഭിച്ച് ഗൾഫ് എയർ

gulf air

റിയാദ്- സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അൽഉലയിലേക്ക് ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗൾഫ് എയർ സർവീസ് ആരംഭിച്ചു. മാർച്ച് ആറുവരെയും ഏപ്രിൽ 10 മുതൽ 27 വരെയും ആഴ്ചയിൽ രണ്ടു സർവീസുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എ320 നിയോ ഇനത്തിൽ പെട്ട വിമാനങ്ങളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.

അൽഉലയെ വിവിധ ദേശീയ, അന്തർദേശീയ സർവീസുകളുമായി ബന്ധിപ്പിക്കാനും സൗദിയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളുടെ ആഗോള ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റാനും അൽഉല റോയൽ കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി വിദേശവിമാനകമ്പനികൾ സീണണിൽ അൽഉലയിലേക്ക് സർവീസ് നടത്തും.

ടൂറിസം, സാംസ്‌കാരിക മേഖലയിലെ പരിചയത്തിലേക്ക് പുതിയ യാത്രക്കാരെ സ്വാഗതം ചെയ്യുന്നതായി അൽഉല ടൂറിസം വിഭാഗം വൈസ് പ്രസിഡന്റ് റാമീ അൽമുഅല്ലിം പറഞ്ഞു. 2021ലാണ് അൽഉല വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നൽകിയത്. മണിക്കൂറിൽ 15 വിമാനങ്ങൾക്ക് ലാന്റ് ചെയ്യാവുന്ന വിധത്തിൽ 25 ലക്ഷം ചതുരശ്രമീറ്റർ അധികമായി വിമാനത്താവളം വിപുലീകരിച്ചിരുന്നു. പാരീസിൽ നിന്ന് അൽഉലയിലേക്ക് സൗദി എയർലൈൻസും ദോഹ, ദുബൈ, കയ്‌റോ എന്നിവിടങ്ങളിൽ നിന്ന് മറ്റു വിമാനങ്ങളും അൽഉലയിലേക്ക് സർവീസ് നടത്തുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!