ജിദ്ദ – ഉംറ കഴിഞ്ഞു മടങ്ങിയ മലയാളി തീർഥാടക വിമാനത്തിൽ നിര്യാതയായി. പത്തനംതിട്ട ചാത്തൻതറ പാറേൽ വീട്ടിൽ അബ്ദുൽ കരീമിന്റെ ഭാര്യ ഫാത്തിമ (77) ആണ് മരിച്ചത്. ജിദ്ദയിൽ നിന്ന് ഇന്നു പുലർച്ചെ കൊച്ചിയിലേക്കു പോയ സൗദി എയർലൻസ് വിമാനത്തിലെ യാത്രക്കാരിയായിരുന്നു.
കൊച്ചി വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ ഒരു മണിക്കൂർ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം അങ്കമാലി ലിറ്റിൽ ഫഌർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
കഴിഞ്ഞ മാസം 21ന് മുവ്വാറ്റുപുഴ അൽ ഫലാഹ് ഗ്രൂപ്പിനു കഴിൽ സിബ്ഗത്തുള്ള തങ്ങളുടെ നേതൃത്വത്തിലെത്തിയ ഉംറ സംഘത്തിലെ അഗമായിരുന്നു. മക്ക, മദീന സന്ദർശനം കഴിഞ്ഞാണ് സംഘം മടങ്ങിയത്. കുടുംബാംഗങ്ങൾ ആരും തന്നെ കൂടെ ഉണ്ടായിരുന്നില്ല. ശ്വാസ തടസം തോന്നിയ ഉടൻ വിമാനത്തിൽ പ്രാഥമിക ശുശ്രൂക്ഷ നൽകിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കൾ: സിയാദ്, ഷീജ.