റിയാദ് – പടിഞ്ഞാറൻ ഉഗാണ്ടയിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ സായുധ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികൾ സൗദി അറേബ്യ ശക്തമായി എതിർക്കുന്നതായി മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി. അവ മത തത്വങ്ങൾക്കും എല്ലാ ധാർമ്മികവും മാനുഷികവുമായ മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് ഊന്നിപ്പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കും ഉഗാണ്ടയിലെ സർക്കാരിനും ജനങ്ങൾക്കും മന്ത്രാലയം ഹൃദയംഗമമായ അനുശോചനവും അറിയിച്ചു.
ആക്രമണത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം അറിയിച്ചു.