റിയാദ്: സൗദി അറേബ്യായുടെ 93 ാം ദേശീയദിനത്തോടനുബന്ധിച്ച് വ്യാഴം മുതൽ ശനിയാഴ്ച വരെ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ ആഘോഷ പരിപാടികൾ നടക്കുന്നു. ഇസ്സുൽ വതൻ 2 വിമാനത്താവളത്തിനടുത്തുള്ള റോഷൻ ഫ്രന്റ് (റിയാദ് ഫ്രന്റ്) സലായിലാണ് പരിപാടികൾ നടക്കുന്നത് . വൈകുന്നേരം നാലു മണി മുതൽ രാത്രി 11 വരെ നടക്കുന്ന പരിപാടികളിൽ സന്ദർശകർക്ക് സൗജന്യപ്രവേശനം അനുവദിച്ചിരിക്കുന്നു.
ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെയും നാഷണൽ സെന്റർ ഫോർ ഇവന്റ്‌സിന്റെയും പങ്കാളിത്തത്തോടെ സൈനിക പ്രദർശനങ്ങൾ, ഫീൽഡ് പ്രകടനങ്ങൾ, തത്സമയ സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തവും പുതിയതുമായ ഇവന്റുകളാണ് മൂന്നുദിവസത്തെ പരിപാടിയിൽ സംഘടിപ്പിക്കുന്നത്. സുരക്ഷാസേനയുടെ വിവിധ ആയുധങ്ങളും കവചിത വാഹനങ്ങളും മറ്റും പ്രദർശനത്തിൽ ഒരുക്കിയിട്ടുണ്ട്.