റിയാദ്- അബ്ദുൽ റഹ്മാൻ ബിൻ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ ആലുസൗദ് രാജകുമാരൻ അന്തരിച്ചു. സൗദി റോയൽ കോർട്ടാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. മയ്യിത്ത് നമസ്കാരം ഇന്ന് അസർ നമസ്കാരത്തിന് ശേഷം റിയാദിലെ തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ നടക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.
