ദമ്മാം: സൗദിയിൽ പകുതിയിലധികം സ്വദേശികളും ശമ്പള വർധനവ് ആവശ്യപ്പെടുന്നതായി പഠനം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം നടത്തിയ പഠനത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. ആഗോള ശരാശരിയുടെ ഇരട്ടി ആളുകൾ ശമ്പള വർധനവ് ആവശ്യപ്പെടുന്നുവെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.
59 ശതമാനം സൗദി ജീവനക്കാരും ശമ്പള വർദ്ധന ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജിഹി പങ്കെടുത്ത റിയാദ് ഇക്കണോമിക് ഫോറത്തിലാണ് ഇക്കാര്യമറിയിച്ചത്.
രാജ്യത്തെ പൊതുമേഖലയിലെ ശരാശരി വേതനം സ്വകാര്യമേഖലയിലുള്ളതിനേക്കാൾ 59% കൂടുതലാണെന്നിരിക്കെയാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടിരിക്കുന്നത്.