ജിദ്ദ – കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിൽ ഇന്ന് സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് ജിദ്ദ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പകരം മദ്‌റസതീ പ്ലാറ്റ്‌ഫോം വഴി ക്ലാസുകൾ നടക്കുമെന്നും ജിദ്ദ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ജിദ്ദയിൽ തുടർച്ചയായി മഴ പെയ്യുകയാണ്. അടുത്ത ദിവസങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.