സൗദിയിൽ ശരീഅത്ത് അനുസൃത വായ്പകളിൽ 14 ശതമാനം വർധനവ്

saudi central bank

ജിദ്ദ – സൗദിയിൽ കഴിഞ്ഞ വർഷം ഇസ്‌ലാമിക ശരീഅത്ത് അനുസൃത വായ്പകൾ 14.68 ശതമാനം വർധിച്ചതായി സെൻട്രൽ ബാങ്ക് അറിയിച്ചു. കഴിഞ്ഞ വർഷാവസാനത്തോടെ ശരീഅത്ത് അനുസൃത വായ്പകൾ 1.977 ട്രില്യൺ റിയാലായി ഉയർന്നു. 2021 ൽ ഇത് 1.724 ട്രില്യൺ റിയാലായിരുന്നു. ഒരു വർഷത്തിനിടെ ശരീഅത്ത് അനുസൃത വായ്പകളിൽ 253.14 ബില്യൺ റിയാലിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

ഈ വർഷം ആദ്യ പാദാവസാനത്തോടെ ശരീഅത്ത് അനുസൃത വായ്പകൾ 2.032 ട്രില്യൺ റിയാലായി. ഈ വർഷം ആദ്യത്തെ മൂന്നു മാസക്കാലത്ത് 54.57 ബില്യൺ റിയാലിന്റെ വായ്പകൾ പുതുതായി അനുവദിച്ചു. ബാങ്കുകളിലെ ശരീഅത്ത് അനുസൃത ഡെപ്പോസിറ്റുകൾ ഈ വർഷം ആദ്യ പാദത്തിൽ 1.893 ട്രില്യൺ റിയാലായി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 1.842 ട്രില്യൺ റിയാലായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!