നിയമ ലംഘനം: 6 ആപ്ലിക്കേഷനുകൾ താൽക്കാലികമായി നിർത്തിവച്ച് ടിജിഎസ്

tga

റിയാദ്: നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് രണ്ട് പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകളുടെയും നാല് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎസ്) അറിയിച്ചു. ഈ ആപ്ലിക്കേഷനുകൾ ആവശ്യമായ ലൈസൻസുകൾ നേടാതെ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ശിക്ഷാ നടപടികൾ സ്വീകരിച്ചത്.

രാജ്യത്ത് ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പുനൽകുന്ന സുരക്ഷിതവും ഫലപ്രദവുമായ അന്തരീക്ഷം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, എല്ലാ ആപ്ലിക്കേഷനുകളും ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മേൽനോട്ട ചുമതല തുടരുമെന്ന് അതോറിറ്റി വ്യക്തമാക്കി. വിശ്വസനീയവും സുരക്ഷിതവുമായ സേവനം ലഭ്യമാക്കുന്നതിന് ലൈസൻസുള്ള ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യേണ്ടതിൻ്റെ പ്രാധാന്യവും അതോറിറ്റി ചൂണ്ടിക്കാട്ടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!