Search
Close this search box.

ഹറമിൽ ഫൊട്ടോകളെടുക്കുന്നവർ മര്യാദകൾ പാലിക്കണം: ഹജ്, ഉംറ മന്ത്രാലയം

take photo in haram

മക്ക: ഹറമിൽ ഫൊട്ടോകളെടുക്കുന്നവരും വിഡിയോകൾ ചിത്രീകരിക്കുന്നവരും മര്യാദകൾ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഫൊട്ടോകളെടുക്കാനും വിഡിയോ ചിത്രീകരിക്കാനും സമയം കളയരുതെന്നും ഫൊട്ടോകളും വിഡിയോകളുമെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഫൊട്ടോകളും വിഡിയോകളുമെടുക്കാൻ ചെലവഴിക്കുന്ന സമയങ്ങൾ പ്രാർഥനകൾക്കും സ്തുതികീർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തണം. മറ്റുള്ളവരുടെ സുഗമമായ നീക്കങ്ങൾക്ക് തടസ്സമുണ്ടാക്കി ഹറമിൽ തിക്കും തിരക്കുമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. ഫൊട്ടോകളെടുക്കുന്നതിലും വിഡിയോ ചിത്രീകരിക്കുന്നതിലും മുഴുകി ഈ സമയം പാഴാക്കരുതെന്നും ഹജ്, ഉംറ മന്ത്രാലയം തീർഥാടകരെ കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!