റിയാദ് – സൗദിയിൽ ഒരാഴ്ചയ്ക്കിടെ വിവിധ പ്രദേശങ്ങളിൽ താമസം, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ച 10,606 ഓളം പേരെ അറസ്റ്റ് ചെയ്തു. ഏപ്രിൽ 21 മുതൽ 28 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകൾ നടത്തിയ സംയുക്ത ഫീൽഡ് കാമ്പെയ്നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
5,620 റെസിഡൻസി ലംഘകരും 3,825 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 1,161 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മൊത്തം 23,206 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്, അതിൽ 19,566 പുരുഷന്മാരും 3,640 സ്ത്രീകളുമാണ്.