റിയാദ്- വാദി ദവാസിറിൽ തിരുവനന്തപുരം സ്വദേശി നിര്യാതനായി. തിരുവനന്തപുരം കളിയക്കാവിള സ്വദേശി ജോൺസൺ (55) ആണ് മരിച്ചത്. പത്ത് വർഷമായി ടൈൽസ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ലീല. മക്കൾ: ജോബിൻ, ജിബിൻ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.