ദമ്മാമിലെ കാറപകടത്തിൽ തൃശൂർ സ്വദേശി മരിച്ചു

thriss

ദമ്മാം-ജുബൈൽ റോഡിൽ ചെക്ക് പോയിന്റിന് സമീപം ഡിവൈഡറിലേക്ക് കാർ ഇടിച്ചുകയറി മലയാളി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ നീയോ ഇൻഡസ്ട്രീസ് കമ്പനിയുടെ ജനറൽ മാനേജരും തൃശൂർ ടൗൺ പൂങ്കുന്നം സ്വദേശിയുമായ മനോജ് മേനോൻ (44) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം.

സുഹൃത്ത് സുരേഷുമൊന്നിച്ച് ദമ്മാമിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. മനോജ് ഇരുന്ന ഭാഗമാണ് കൂടുതൽ അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ മനോജ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സുരേഷിനെ പ്രാഥമിക ചികിത്സക്കും നിരീക്ഷണത്തിനും ശേഷം വിട്ടയച്ചു. അഞ്ചു വർഷത്തിലേറെയായി സൗദി ഇൻഡസ്ട്രിയൽ ഏരിയയായ ‘മഅദാനി’ലുള്ള നീയോ ഇൻഡസ്ട്രീസ് കമ്പനിയിൽ ജോലി ചെയ്യ്യുന്ന മനോജ് നേരത്തെ ഖത്തർ കെമിക്കൽകമ്പനിയിൽ ജീവനക്കാരനായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!