റിയാദ് – മോഷണശ്രമം തടയുന്നതിനിടെ തൃശ്ശൂർ സ്വദേശി കള്ളന്മാരുടെ കുത്തേറ്റ് മരിച്ചു. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്ന തൃശൂർ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പം കുളം അഷ്‌റഫ് (43) ആണ് മരിച്ചത്. എക്‌സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ ആണ് കഴിഞ്ഞ ദിവസം രാത്രി ആക്രമണം ഉണ്ടായത്. കുത്തേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു
ഭാര്യ: ഷഹാന, പിതാവ്: ഇസ്മയിൽ, മാതാവ്: സുഹറ, സഹോദരൻ: ഷനാബ്.