വിദ്യാർഥികൾക്ക് യാത്രാ സേവനം; ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി ദീർഘിപ്പിച്ച് സൗദി

saudi arabia

റിയാദ്: സൗദിയിൽ സ്‌കൂൾ ബസ് ഉൾപ്പെടെ വിദ്യാർഥികൾക്ക് യാത്രാ സേവനം നൽകുന്നതിനുള്ള ലൈസൻസുകളടക്കമുള്ള നടപടികൾ പൂർത്തിയാക്കി നൽകാൻ സമയപരിധി ദീർഘിപ്പിച്ച് സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി. മൂന്ന് മാസത്തെ സാവകാശമാണ് അതോറിറ്റി നൽകിയിരിക്കുന്നത്.

സ്‌കൂൾ ഗതാഗത മേഖലയിലെ ലൈസൻസുകൾ, ഓപ്പറേറ്റിംഗ് കാർഡ് എന്നിവ നേടി പദവി ശരിയാക്കാനാണ് സമയ പരിധി നൽകിയത്. നടപടികൾ പൂർത്തീകരിക്കാൻ സ്‌കൂളുകൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് സമയം അനുവദിച്ചത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും ഗതാഗത സൗകര്യം അനിശ്ചിതത്വത്തിലാവാതിരിക്കാൻ കൂടിയാണ് ഇത്തരത്തിലുള്ള തീരുമാനം.

നടപടികൾ പൂർത്തിയാക്കാൻ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ നേരത്തെ അതോറിറ്റിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. നവംബർ 24 ആയിരിക്കും പദവി ശരിയാക്കലുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനുള്ള അവസാന തീയ്യതി.

 

 

 

 

 

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!