സൗദിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

saudi tourism

സൗദിയിൽ വിനോദത്തിനും അവധിക്കാലം ചിലവഴിക്കുന്നിതിനുമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ പിന്നെയും റെക്കോർഡ് വർധനവ്. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2024 ജനുവരി മുതൽ ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 17.5 ദശലക്ഷം കടന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയവരുടെ എണ്ണം 4.2 ദശലക്ഷം എത്തിയതായും റിപ്പോർട്ട് പറയുന്നു.

ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം യു.എൻ കണക്ക് പ്രകാരം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ ഒന്നാമതെത്തിയിരുന്നു. ഇതിന് പുറമേയാണ് പുതിയ നേട്ടം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!