ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ താമസസ്ഥലങ്ങളിൽ രണ്ട് ഇന്ത്യക്കാർ തൂങ്ങി മരിച്ചു. രാജസ്ഥാൻ സ്വദേശി രാം പ്രസാദ് ചമാർ (48), പഞ്ചാബ് പത്താൻകോട്ട് സ്വദേശി ബൽജീത് സിങ് ബൽവിന്ദർ (35) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ടൈൽ ഫിക്സിങ് തൊഴിലാളി ആയിരുന്നു രാജസ്ഥാൻ സ്വദേശി രാം പ്രസാദ്. ഭാര്യ: ജീത ദേവി, പിതാവ്: താരാ ചന്ദ്, മാതാവ്: തേജൂ ദേവി.
പഞ്ചാബ് സ്വദേശി ബൽജീത് സിങ് ബൽവിന്ദറിനെ മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഹെവി എക്യുപ്മെൻറ് ഡ്രൈവറായിരുന്നു. പിതാവ്: ബൽവിന്ദർ സിങ്, മാതാവ്: ചരൺജീത് സിങ്. ഔദ്യോഗിക നടപടികൾക്ക് ശേഷം ഇരു മൃതദേഹങ്ങളും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.