മക്ക: ഉമ്മുൽ ഖുറ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസൾട്ടിംഗ് റിസർച്ച് ആൻഡ് സ്റ്റഡീസ് രാജ്യത്തിനകത്ത് തീർഥാടകർക്ക് സേവനം നൽകുന്നതിന് 120 കമ്പനികളുമായും സ്ഥാപനങ്ങളുമായും കരാർ ഒപ്പിട്ടു. ഭരണം, ഭക്ഷണം, ഗതാഗതം, ഹോട്ടലുകൾ, റിസർവേഷനുകൾ, സ്വീകരണം എന്നിവയിൽ തീർഥാടകരെ സഹായിക്കുന്നതിന്റെ ഭാഗമായാണ് കരാർ ഒപ്പ് വെച്ചത്.
പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം 2030 ന്റെ ലക്ഷ്യങ്ങൾ അനുസരിച്ച് ഹജ്ജ്, ഉംറ സമയത്ത് സേവനങ്ങൾ നൽകുന്ന തൊഴിലാളികളെ സഹായിക്കാനും ഇത് ലക്ഷ്യമിടുന്നു. രണ്ട് വിശുദ്ധ മസ്ജിദുകൾ പരിപാലിക്കുക, വിനോദസഞ്ചാര-സാംസ്കാരിക കേന്ദ്രങ്ങൾ ഒരുക്കുക, മക്ക, മദീന, മറ്റ് പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീർഥാടകരുടെ സന്ദർശനത്തിന് മുമ്പും ശേഷവും മികച്ച സേവനങ്ങൾ നൽകുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.