Search
Close this search box.

റിയാദിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു

obituary

റിയാദ്- ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ക്ലിനിക്കിലേക്ക് പോകുകയായിരുന്ന കണ്ണൂര്‍ പാപ്പിനിശേരി കേച്ചേരി സ്വദേശി കീരിരകത്ത് അബ്ദുള്ള(54) കുഴഞ്ഞു വീണു മരിച്ചു. അതീഖയില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്നു. രാവിലെ ക്ലിനിക്കില്‍ എത്തിയെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ തിരികെ അടുത്തുള്ള ഫാര്‍മസിയില്‍ ചെന്ന് മരുന്ന് വാങ്ങാന്‍ ശ്രമിച്ചെങ്കിലും ഡോക്ടറുടെ കുറിപ്പടിയില്ലാത്തതിനാല്‍ ഫാര്‍മസിയില്‍നിന്ന് മടക്കി അയക്കുകയായിരുന്നു. തിരികെ ഡോക്ടറെ കാണാനായി ആശുപത്രിയിലേക്ക് എത്തുമ്പോഴാണ് കുഴഞ്ഞ് വീണത്. മുപ്പത് വര്‍ഷമായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്നു.

പിതാവ്: ഇബ്രാഹീം, മാതാവ്: നഫീസ, ഭാര്യ: അഫ്‌സത്ത്. മക്കള്‍: ഇബ്രാഹീം, മുഹമ്മദ് അഫ്‌സല്‍, നഫീസത്തുല്‍ ശിഫ.
മയ്യിത്ത് റിയാദില്‍ തന്നെ മറവ് ചെയ്യുന്നതിന് വേണ്ട നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!