മദീന-മദീനയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക നിര്യാതയായി. പാലക്കാട് ചെറുപ്പുളശ്ശേരി എളിയപ്പാട്ട പരേതനായ അലവിയുടെ ഭാര്യ കൂടമംഗലം ബീവിക്കുട്ടി (77)യാണ് നിര്യാതയായത്. വിശുദ്ധ ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബഖീഅയിൽ ഖബറടക്കും.