ഔദ്യോഗിക സന്ദർശനാർഥം ജിദ്ദയിലെത്തിയ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് ജിദ്ദ എയർപോർട്ടിൽ ഊഷ്മള സ്വീകരണം നൽകി. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരനും വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനും മറ്റും ചേർന്നാണ് ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തുർക്കി പ്രസിഡന്റിനെ സ്വീകരിച്ചത്.