മക്ക: റമദാൻ മാസത്തിൽ ഇരു ഹറമുകളിലും വാഹന പരിശോധന ശക്തമാക്കി. തീർത്ഥാടകരുടെ സുരക്ഷ വർധിപ്പിക്കുന്നതിന് മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്.
റമദാനിന്റെ ആദ്യ ആഴ്ചയിൽ 34,000ത്തിലധികം പരിശോധനകളാണ് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി നടത്തിയത്. മക്കയിൽ 24,632 പരിശോധനകൾ നടത്തിയതായും 5,530 ലംഘനങ്ങൾ നിരീക്ഷിച്ചതായും അതോറിറ്റി വ്യക്തമാക്കി. മദീനയിൽ 9,711 പരിശോധനകൾ നടത്തി. 1,054 നിയമലംഘനങ്ങൾ കണ്ടെത്തി.