റിയാദ് – വാഹനങ്ങളിൽ പരിധിയിൽ അധികം യാത്രക്കാരെ കയറ്റിയാൽ ആയിരം മുതൽ 2000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് ഹൈവേ സുരക്ഷാ സേന മുന്നറിയിപ്പ് നൽകി. വെഹിക്കിൾ രജിസ്‌ട്രേഷനിൽ അഥവാ (ഇസ്തിമാറയിൽ) വ്യക്തമാക്കിയിട്ടുള്ളതിൽ കൂടുതൽ യാത്രക്കാരെ കയറ്റുന്നത് ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ ഉൾപ്പെടുമെന്നും ഹൈവേ സുരക്ഷാ സേന പറഞ്ഞു.
ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ രേഖകൾ (ഇസ്തിമാറ), ഇൻഷുറൻസ് വിശദാംശങ്ങൾ, ഇഖാമ പകർപ്പ് എന്നിവ കയ്യിൽ കരുതണം. ട്രാഫിക് പോലീസ് ഇവ ആവശ്യപ്പെട്ടാൽ നിർബന്ധമായും നൽകണമെന്നും സേന അറിയിച്ചിട്ടുണ്ട്.