സൗദി അറേബ്യ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

visa application

റിയാദ്: സൗദി അറേബ്യ ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചുവെന്ന് കണക്കുകൾ. സൗദി വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ അനുവദിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി.

അനുവദിച്ച വിസകളിൽ ഭൂരിഭാഗവും ഉംറ തീർഥാടനത്തിനുള്ളതാണ്. 46,09,707 ഉംറ വിസകളാണ് നൽകിയത്. ഇത് ആകെ വിസകളുടെ 66 ശതമാനത്തോളം വരുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ടൂറിസ്റ്റ് വിസകളാണ്. ഈ കാലയളവിൽ 10,32,738 ടൂറിസ്റ്റ് വിസകൾ അനുവദിച്ചു. തൊഴിൽ വിസകളുടെ എണ്ണം 7,48,598 ആണ്. കൂടാതെ 3,74,222 ഫാമിലി വിസിറ്റ് വിസകളും അനുവദിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യ പാദത്തിൽ 95,057 ട്രാൻസിറ്റ് വിസകളും, 61,552 ബിസിനസ് വിസിറ്റ് വിസകളും സൗദി അറേബ്യ അനുവദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!