ജിദ്ദ- സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പ് ചെയ്യുന്നതിൽ മുംബൈ സൗദി കോൺസുലേറ്റ് വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഈ മാസം പതിനേഴ് മുതൽ(ഏപ്രിൽ 17) 20-വരെ ഒരു ട്രാവൽ ഏജന്റിന് 25 പാസ്പോർട്ടുകൾ മാത്രമേ കോൺസുലേറ്റിൽ സമർപ്പിക്കാൻ സാധിക്കുകയുള്ളു. നിലവിൽ ഇത് റമദാൻ ഒന്നു മുതൽ 45 പാസ്പോർട്ടായിരുന്നു. റമദാന് മുമ്പ് 70 പാസ്പോർട്ടുകൾ വരെ സമർപ്പിക്കാൻ സാധിച്ചിരുന്നു. ഇതാണ് ഘട്ടംഘട്ടമായി 25 പാസ്പോർട്ടായി കുറിച്ചിരിക്കുന്നത്. ഈ മാസം 20ന് കോൺസുലേറ്റിൽ ഈദ് അവധി ആരംഭിക്കും. ഇതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച പുതിയ അപ്ഡേഷൻ ലഭ്യമാകുക. ഈ മാസം 22 മുതൽ സൗദിയിലേക്കുള്ള വിസ സാറ്റാമ്പിംഗ് വി.എഫ്.എസ് വഴിയാക്കുമെന്ന് നേരത്തെ പ്രഖ്യപനം ഉണ്ടായിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തിൽ പുതിയ അപ്ഡേഷൻ ലഭ്യമായിട്ടില്ല.