ജിദ്ദ – ഗാർഹിക തൊഴിലാളികളുടെ വിസാ കാലാവധി വിസ ഇഷ്യു ചെയ്യുന്ന ദിവസം മുതൽ രണ്ടു വർഷമാണെന്ന് മുസാനിദ് പ്ലാറ്റ്ഫോം അറിയിച്ചു. നിർദിഷ്ട തൊഴിലാളിയെ പേര് നിർണയിച്ച് റിക്രൂട്ട് ചെയ്യാൻ സാധിക്കും. ഇങ്ങിനെ റിക്രൂട്ട് ചെയ്യുന്നതിന് തൊഴിലാളിയുടെ പാസ്പോർട്ട് നമ്പറും മൊബൈൽ ഫോൺ നമ്പറും ഡെസ്റ്റിനേഷനും വിസയിൽ ചേർക്കണമെന്നും ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മറുപടിയായി മുസാനിദ് പ്ലാറ്റ്ഫോം വ്യക്തമാക്കി.