Search
Close this search box.

വിദേശികൾക്ക് കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാൻ അവസരം ഒരുക്കി സൗദി അറേബ്യ

saudi

റിയാദ് – സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് അവരുടെ കൂടുതൽ ബന്ധുക്കളെ സന്ദർശക വിസയിൽ കൊണ്ടുവരാൻ അവസരം ഒരുങ്ങുന്നു. നേരത്തെ ലഭിക്കാതിരുന്ന ഏതാനും വിഭാഗങ്ങളെ കൂടി വിദേശകാര്യമന്ത്രാലയം വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാതാപിതാക്കൾ, ഭാര്യ, മക്കൾ, ഭാര്യയുടെ മാതാപിതാക്കൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭാഗങ്ങൾ മാത്രമായിരുന്നു നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. ഇതിനിടെ മറ്റുള്ളവർ എന്ന കാറ്റഗറിയിൽ വിദേശികൾ മറ്റു ഏതാനും ബന്ധുക്കളെയും സന്ദർശക വിസയിൽ കൊണ്ടുവന്നിരുന്നു. എന്നാൽ ഒരാഴ്ച മുമ്പ് നടന്ന അപ്‌ഡേഷനിൽ മാതൃസഹോദരൻ, പിതൃസഹോദരൻ, പിതൃസഹോദരി, പേരമകൻ, പേരമകൾ, സഹോദരി, സഹോദരന്റെ മകൻ, സഹോദരന്റെ മകൾ, സഹോദരിയുടെ മകൻ, സഹോദരിയുടെ മകൾ എന്നീ വിഭാഗങ്ങളെ കൂടി ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!