ജിദ്ദ- ചെറുകോല്‍ പഞ്ചായത്ത് കാട്ടൂര്‍പേട്ട പുറത്തൂട്ട് അബ്ബാസ് എന്ന രാജന്റെ ഭാര്യ സുബൈദ ബീവി (67) ജിദ്ദയിലെ ആശുപത്രിയില്‍ മരിച്ചു. ഉംറ നിര്‍വഹിക്കുന്നതിനാണ് ഇവർ ജിദ്ദയിലെത്തിയത്. വൃക്ക ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. അതേസമയം മരണ ശേഷം നടത്തിയ പരിശോധനയില്‍ ഇവർക്ക് കോവിഡും സ്ഥിരീകരിച്ചിരുന്നു. ജനുവരില്‍ 26നാണ് ഇവർ ഭർത്താവിനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയത്.
നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. ഖബറടക്കം ജിദ്ദയില്‍ നടക്കും. മക്കള്‍: അന്‍വര്‍, അനീഷ്. മരുമക്കള്‍: അല്‍ഫിയ, ഷാജിറ.