റിയാദ്- പ്രവാസി ലീഗല്‍ എയ്ഡ് സെല്‍ (പ്ലീസ് ഇന്ത്യ) സംഘടിപ്പിക്കുന്ന ഹുറൂബ് ബോധവല്‍കരണ പരിപാടി വെള്ളിയാഴ്ച (ഡിസംബര്‍ ഒമ്പത്) വൈകിട്ട് നാലര മുതല്‍ ഒമ്പത് മണിവരെ ബത്ഹ ക്ലാസിക് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
ഹുറൂബ് കേസുകള്‍, പോലീസ് കേസുകള്‍, യാത്രാ നിരോധന പ്രശ്‌നങ്ങള്‍, ജയില്‍ കേസുകള്‍, സ്‌പോണ്‍സര്‍മാരുമായും കമ്പനികളുമായുള്ള പ്രശ്‌നങ്ങള്‍ എന്നിവയിലാണ് സൗജന്യ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നത്. പ്രശസ്ത സൗദി അഭിഭാഷകരും നിയമവിദഗ്ധരും ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥരും ബോധവല്‍ക്കരണത്തിൽ പങ്കെടുക്കും. ഹുറൂബ് കേസുകളില്‍ കുടുങ്ങിയവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഇളവുകൾ പ്രയോജനപ്പെടുതേണ്ടതാണ്. ആവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കാനും നിയമസഹായം ഉറപ്പുവരുത്താനും ബോധവല്‍ക്കരണ പരിപാടി പ്രയോജനപ്പെടുത്തണമെന്ന് പ്ലീസ് ഇന്ത്യ ചെയര്‍മാന്‍ ലത്തീഫ് തെച്ചി അഭ്യര്‍ഥിച്ചു.