Search
Close this search box.

ചൈനീസ് ധനകാര്യ സ്ഥാപനവുമായി സൗദി അധികൃതർ ടൂറിസം കരാറിൽ ഒപ്പുവച്ചു

IMG-20220914-WA0020

റിയാദ്: സൗദി അറേബ്യയിലേക്കുള്ള ചൈനീസ് സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തിൽ സൗദി ടൂറിസം അതോറിറ്റിയും ഷാങ്ഹായ് ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനമായ യൂണിയൻ പേയും ഒപ്പുവച്ചു.

കരാർ പ്രകാരം, യൂണിയൻ പേ കാർഡ് ഉടമകൾക്കായി ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന കമ്പനി രാജ്യത്തിനുള്ളിൽ പേയ്‌മെന്റ് പ്രവർത്തനങ്ങൾ സുഗമമാക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് വ്യക്തമാക്കി.

സൗദി അറേബ്യയിലേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനൊപ്പം രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ നിലവിലുള്ള നീക്കത്തിന്റെ ഭാഗമാണ് കരാർ.

ചൈനയിൽ നിന്നുള്ള സന്ദർശകർക്ക് രാജ്യം ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് യൂണിയൻ പേയുമായുള്ള ബന്ധം എന്ന് അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഫഹദ് ഹമിദാദ്ദീൻ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!