റിയാദ്: മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ മേഖലയിലെ ബിസിനസുകൾക്കുള്ള “ലേബർ അവാർഡ്” രജിസ്ട്രേഷൻ ആരംഭിച്ചു.
വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന സംരംഭങ്ങളെ തിരിച്ചറിയുന്നതിനും അനുയോജ്യമായ തൊഴിൽ അന്തരീക്ഷത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും മത്സരക്ഷമത കൈവരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ബിസ്നസുകാരെ പ്രേരിപ്പിക്കുക എന്നതാണ് അവാർഡിന്റെ രണ്ടാം പതിപ്പിന്റെ ലക്ഷ്യം. സൗദിവൽക്കരണം, തൊഴിൽ അന്തരീക്ഷം, കഴിവുകളും പരിശീലനവും തുടങ്ങി മൂന്ന് വിഭാഗങ്ങളിലായി ആകെ 24 സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
സൗദിവൽക്കരണത്തെ ഉത്തേജിപ്പിക്കുന്നതിനും സൗദി ജനതയ്ക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് മൂന്ന് മേഖലകൾ തിരഞ്ഞെടുത്തതെന്ന് മന്ത്രാലയ വക്താവ് സാദ് എ അൽ ഹമ്മദ് പറഞ്ഞു. ഇത് സൗദി ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും ജീവനക്കാരെ നിലനിർത്തുന്നതിന്റെ ശതമാനം വർധിപ്പിക്കുന്നതിനും നിക്ഷേപം നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.