Search
Close this search box.

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ശൈത്യം കടുക്കും

IMG-20230112-WA0004

റിയാദ്- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ ശൈത്യം കടുക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ മഴയും ശൈത്യവും തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി. തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തി മേഖല, ഹായില്‍, മദീനയുടെ വടക്കന്‍ മേഖല എന്നിവിടങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും. ചിലയിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാവുന്നതിന് സാധ്യതയുള്ളതായും കേന്ദ്രം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ചില പ്രദേശങ്ങളില്‍ താപനില അഞ്ച് മുതല്‍ ഒരു ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാനും സാധ്യതയുണ്ട്. കിഴക്കന്‍ മേഖലകളിലും ഖസീം, റിയാദിന്റെ വിവിധ ഭാഗങ്ങളിലും താപനിലയില്‍ കുറവുണ്ടാവും. ഏഴ് മുതല്‍ നാല് വരെ ഡിഗ്രി സെല്‍ഷ്യസായി കുറയാം. ഞായറാഴ്ച വരെ മക്ക, അസീര്‍ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത ഉണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുള്ളതായും കേന്ദ്രം വ്യക്തമാക്കി.

മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ബാഹ, ജീസാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മഴയോടൊപ്പം ഇടിമിന്നലും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഖസീം, ഹായില്‍, വടക്കന്‍ അതിര്‍ത്തി, അല്‍ ജൗഫ്, തബൂക്ക്, മദീന എന്നിവിടിങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ മഴ പെയ്യാനും സാധ്യതയുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!