Search
Close this search box.

ഖമീസ് മുഷൈത്തിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അര ലക്ഷം റിയാൽ പാരിതോഷികം

IMG-20230112-WA0005

അബഹ – സൗദിയിലെ ഖമീസ് മുഷൈത്തിൽ നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടി ലേനാ മുഹമ്മദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സൗദി നിയമ വിദഗ്ധൻ ഹുസൈൻ അൽഫൈഫി അര ലക്ഷം റിയാൽ പാരിതോഷികം പ്രഖ്യാപിച്ചു. രണ്ടു മാസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. ബാലികയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് താൻ സ്വന്തം നിലക്ക് അര ലക്ഷം റിയാൽ കൈമാറുമെന്ന് ഹുസൈൻ അൽഫൈഫി ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

ലേനയുടെ മാതാവ് മകളെ കണ്ടെത്താൻ വോയ്‌സ് ക്ലിപ്പിംഗിലൂടെ എല്ലാവരുടെയും സഹായം തേടിയിരുന്നു. സ്‌കൂളിലേക്ക് പോയ മകൾ പിന്നീട് തിരിച്ചുവന്നില്ലായെന്ന് മാതാവ് പറഞ്ഞു. മകൾക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും കണ്ണുകളിൽ ഒന്നിന് കാഴ്ചക്കുറവുള്ളതായും സംസാര പ്രശ്‌നങ്ങൾ നേരിടുന്നതായും മാതാവ് വ്യക്തമാക്കി. പതിമൂന്നു വയസ്സ് പ്രായമുള്ള മകൾക്ക് ഏഴു വയസ്സിന്റെ ബുദ്ധിവളർച്ച മാത്രമാണുള്ളതെന്നും ലേനയുടെ മാതാവ് കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!