Search
Close this search box.

സൗദിയിൽ ദേശീയ സെൻസസിന്റെ ഭാഗമായ വിവര ശേഖരണങ്ങൾക്ക് തുടക്കമായി

census

സൗദിയിൽ ദേശീയ സെൻസസിന്റെ ഭാഗമായ വിവര ശേഖരണങ്ങൾക്ക് തുടക്കമായി. സാമ്പത്തിക, ആസൂത്രണ മന്ത്രിയും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടർ ബോർഡ് ചെയർമാനുമായ ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹിം സെൻസസിന്റെ ഭാഗമായ വിവര ശേഖരണ പ്രവർത്തനങ്ങൾക്ക് സമാരംഭം കുറിച്ചു. ആസൂത്രണത്തിനും വികസനത്തിനും തീരുമാനങ്ങളെടുക്കാനും സാമ്പത്തിക, സാമൂഹിക നയങ്ങൾ രൂപീകരിക്കാനും വികസന പദ്ധതികൾ ആസൂത്രണം ചെയ്യാനും അവലംബിക്കാവുന്ന കൃത്യവും വിശ്വസനീയവുമായ സ്ഥിതിവിവരകണക്കുകൾ ലഭ്യമാക്കാനാണ് സെൻസസിലൂടെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ശ്രമിക്കുന്നതെന്ന് ഫൈസൽ ബിൻ ഫാദിൽ അൽഇബ്രാഹിം പറഞ്ഞു.

സെൻസസ് വിവരങ്ങൾ ശേഖരിക്കാൻ ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾ അവലംബിക്കുകയും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിക്കുകയും ചെയ്യുന്നു. സൗദി അറേബ്യയുടെ ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ സെൻസസ് ആണ് ഈ വർഷത്തേത്. സെൻസസിൽ പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതിന് ആഭ്യന്തര മന്ത്രാലയവുമായും സുരക്ഷാ വകുപ്പുകളുമായും പ്രവിശ്യാ ഗവർണറേറ്റുകളുമായും ഏകോപനം നടത്തി ഉയർന്ന സ്വകാര്യതയും രഹസ്യ സ്വഭാവവും പാലിച്ച് കുടുംബങ്ങളെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാൻ 30,000 ലേറെ ഫീൽഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!