Search
Close this search box.

സൗദിയിൽ 200 ഓൺലൈൻ സ്റ്റോറുകൾക്കെതിരെ ശിക്ഷാ നടപടികൾ

Untitled-1 copy

സൗദിയിൽ നിയമ ലംഘനങ്ങൾക്ക് 200 ഓൺലൈൻ സ്റ്റോറുകൾക്കെതിരെ വാണിജ്യ മന്ത്രാലയം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നു.
നിയമ ലംഘനങ്ങൾ പരിശോധിച്ച് ശിക്ഷകൾ പ്രഖ്യാപിക്കുന്നതിന് ഓൺലൈൻ സ്റ്റോറുകൾക്കെതിരായ കേസുകൾ ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങൾ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഓൺലൈൻ വ്യാപാരത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും നിയമ ലംഘനങ്ങൾ കണ്ടെത്താനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ശ്രമിച്ച് ഓൺലൈൻ സ്റ്റോറുകളുടെ പ്രവർത്തനം വാണിജ്യ മന്ത്രാലയം ശക്തമായി നിരീക്ഷിക്കുന്നുണ്ട്.

ഓൺലൈൻ വ്യാപാര മേഖലയിൽ വിശ്വാസ്യത വർധിപ്പിക്കാൻ ഓൺലൈൻ സ്റ്റോറുകൾക്ക് വാണിജ്യ മന്ത്രാലയം 13 മാനദണ്ഡങ്ങൾ നിർബന്ധമാക്കിയിട്ടുണ്ട്. ആശയവിനിമയങ്ങൾക്ക് ഫോൺ നമ്പർ ഏർപ്പെടുത്തൽ, ഇ-മെയിൽ ഏർപ്പെടുത്തൽ, തൽക്ഷണ ചാറ്റ് സംവിധാനം ഏർപ്പെടുത്തൽ, അംഗീകൃത ബാങ്കിംഗ് ചാനലുകൾ വഴി വിശ്വാസയോഗ്യമായ ഇ-പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തൽ, വെബ്‌സൈറ്റ് വഴി പരാതി നൽകാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കൽ, സാമൂഹികമാധ്യമങ്ങൾ വഴി പരാതി നൽകാൻ അവസരമൊരുക്കൽ, പരാതിക്ക് മറുപടി നൽകുന്ന സമയം വെളിപ്പെടുത്തൽ, പരാതിക്ക് പരിഹാരം കാണുന്ന സമയം വെളിപ്പെടുത്തൽ, പർച്ചേയ്‌സിംഗ് പ്രക്രിയ പൂർത്തിയാക്കുന്നതിനു മുമ്പായി ഡെലിവറി സമയം വെളിപ്പെടുത്തുകയും ഇക്കാര്യം ഇൻവോയ്‌സിൽ വ്യക്തമാക്കുകയും ചെയ്യൽ, പരാതി സംവിധാനത്തിൽ അറബി ഭാഷക്ക് പിന്തുണ നൽകൽ, തത്സമയ സംഭാഷണങ്ങളിൽ അറബി ഭാഷ ഉപയോഗിക്കൽ, ഉൽപന്നങ്ങൾ അറബിയിൽ പ്രദർശിപ്പിക്കൽ, തിരികെനൽകലും മാറ്റിനൽകലുമായി ബന്ധപ്പെട്ട് സുവ്യക്തവും രേഖപ്പെടുത്തിയതുമായ നയം ഉണ്ടായിരിക്കൽ എന്നീ മാനദണ്ഡങ്ങളാണ് ഓൺലൈൻ സ്റ്റോറുകൾ പാലിക്കേണ്ടത്.

നിയമ ലംഘനങ്ങൾ നടത്തുന്ന ഓൺലൈൻ സ്റ്റോറുകൾക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ഈടാക്കുകയും സൈറ്റ് അടപ്പിക്കുകയും ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!