Search
Close this search box.

വ്യാജ സൈറ്റുകൾക്കെതിരെ സൗദി വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

typing

റിയാദ്: ബാങ്കിംഗ് വിവരങ്ങൾ തേടുന്ന വ്യാജ സൈറ്റുകൾക്കെതിരെ സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. വഞ്ചനാപരമായ വെബ്‌സൈറ്റുകൾക്കും ആൾമാറാട്ടം നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന ആളുകൾക്കും ഇരയാകുന്നതിനെതിരെ സൗദി അറേബ്യയുടെ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മന്ത്രാലയവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യാജ സൈറ്റുകളിലും പേജുകളിലും ഉപഭോക്താക്കൾ തങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കിട്ടതിന് ശേഷം വഞ്ചനയ്ക്ക് ഇരയായ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബാങ്ക് അക്കൗണ്ടുകൾ, പാസ്‌വേഡുകൾ, വെരിഫിക്കേഷൻ കോഡുകൾ എന്നിവയുൾപ്പെടെയുള്ള രഹസ്യ വിവരങ്ങൾ നേടുന്നതിന് അവർ ഈ രീതികൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. അതേസമയം ഇത്തരത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ പിടികൂടാൻ പ്രാദേശിക തലത്തിൽ അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!