Search
Close this search box.

‘ഐഷാ ബീഗം’ പുസ്തകം പ്രകാശനം ചെയ്തു

IMG_01102022_191928_(1200_x_628_pixel)

 

ദമ്മാം: മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ എഴുതിയ “ഐഷാബീഗം”കഥാ പ്രസംഗത്തിനൊരാമുഖം എന്ന പുസ്തകം പ്രകാശനം ചെയ്തു.
ദമ്മം ദാറസ്സിഹാ മെഡിക്കൽ സെന്റർ കോൺഫറൻസ് ഹാളിൽ പ്രവാസ സമൂഹത്തിലെ വിവിധ മേഖലയിലെ പ്രമുഖരുൽപടെയുള്ള നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടി മാപ്പിളപാട്ട് നിരൂപകൻ ഫൈസൽ എളേറ്റിലിന് നൽകിയാണ്​ പ്രകാശന കർമ്മം നിർവഹിച്ചത്​. ഇറാം ഗ്രൂപ്പ് സി. ഇ. ഒ അബ്ദുറസ്സാഖ്​ ചടങ്ങ്​ ഉദ്ഘാടനം ചെയ്തു.
കാലം സ്ത്രീകൾക്കായി അകാരണമായി സൃഷ്ടിച്ച വിലക്കുകളുടെ ചങ്ങലകളെ പൊട്ടിച്ചെറിയാൻ ധൈര്യം കാണിച്ചു എന്നതാണ്​ ഐഷാ ബീഗം എന്ന കലാകാരിയുടെ പ്രസക്​തിയെന്ന്​ പ്രകാശനം നിർവ്വഹിച്ചുകൊണ്ട്​ ജമാൽ കൊച്ചങ്ങാടി പറഞ്ഞു. അവർ വെട്ടിയൊരുക്കിയ പാതയിലുടെ ഒരു കാലഘട്ടത്തെ നവീകരിച്ച നിരവധി പേർ കടന്നുവന്നതെന്നും അത്​ രേഖപ്പെടുത്തിയ പുസ്​തകമെന്ന രീതിയിൽ ഇത്​ അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.
ഒരു ജീവിതം പറയുക മാത്രമല്ല ഒരു കാലഘട്ടത്തെ മനോഹരമായി ചിത്രീകരിക്കുകയാണ്​ ഈ പുസ്തകത്തിലുടെ രചയിതാവ്​ ചെയ്തിട്ടുള്ളതെന്ന്​ പുസ്തക പരിചയം നടത്തിയ മാപ്പിളപ്പാട്ട്​ ഗവേഷകൻ ഫൈസൽ എളേറ്റിൽ പറഞ്ഞു. ചരിത്രം സൃഷ്ടിച്ചുവെന്ന്​ നാമിന്ന്​ വാഴ്​ത്തുമ്പോഴും ഐഷാബീഗത്തെ പോലുള്ളവർക്ക് ലഭിച്ചിരുന്നത് ദാരിദ്ര്യവും സാമൂഹിക ഭ്രഷ്ട്ടുമായിരുന്നു.അവരോടുള്ള മലയാളികളുടെ പ്രായശ്​ചിത്തം കൂടിയാണീ പുസ്കമെന്നും അദ്ദേഹം പറഞ്ഞു. പുസ്കത്തിന്‍റെ പ്രസാധകരായ ഡസ്റ്റിനി ബുക്സിന്‍റെ എം.ഡിയും , സാഹിത്യ പ്രവർത്തകനുമായ മാലിക്​ മഖ്​ബൂൽ അതിഥികളേയും, എഴുത്തുകാരനേയും പരിചയപ്പെടുത്തി. മുഹമ്മദ്​ നജാത്തി,മുഹമ്മദ്​ കുട്ടി കോഡുർ, മുജീബ്​ കളത്തിൽ, പി.ടി അലവി, ഖാദർമാഷ്​, , ഷാജി മതിലകം, ജമാൽ വില്ല്യാപ്പിള്ളി, റൂബീ ജോസഫ്​, സുനിൽ മുഹമ്മദ്​, നാസർ ഖാദർ, എന്നിവർ പ്രകാശനത്തിന്​ വേദിയിൽ സാക്ഷികളായി. ജമാൽ കൊച്ചങ്ങാടിക്ക്​ ഇറാം സി.ഇ.ഒ അബ്​ദുൾ റസാഖ്​ പൊന്നാട അണിയിച്ചു. പി.എ. എം ഹാരിസ്​ മൊമന്‍റോ ​കൈമാറി, ഫൈസൽ എളേറ്റിലിന്​ റഷീദ്​ ഉമർ പൊന്നാട അണിയിച്ചു. സി. അബ്​ദുൾ ഹമീദ്​ മൊമന്‍റോ കൈമാറി.സാജിദ്​ ആറാട്ടുപുഴക്ക്​ കെ.എം ബഷീർ പൊന്നാട അണിയിച്ചു, മമ്മുമാഷ്​ മൊമന്‍റോ ​കൈമാറി.
സോഫിയ ഷാജഹാൻ, ഖദീജ ടീച്ചർ, ലതിക പ്രസാദ്​, നജ്​മുന്നിസ്സവെങ്കിട്ട, നന്ദിനി മോഹൻ, ഹുസ്​ന ആസിഫ്​എന്നിവർ സന്നിഹിതരായിരുന്നു. ദമ്മാം 777സൈക്കിൽ ക്ലബ്ബ്​, ജുബൈൽ മലയാള സമാജം എന്നിവരുടെ ആദരവ്​ സക്കീർ ചങ്ങനാശ്ശേരി, ബൈജു അഞ്ചൽ, മാമൂടാൻ എന്നിവർ കൈമാറി.
റഊഫ് ചാവാക്കാടിന്റെ നേതൃത്വത്തിൽ ഐഷാബീഗം പാടി അനശ്വരമാക്കിയ പാട്ടുകൾ കോർത്തിണക്കി മെഹ്ഫിൽ ദമ്മാം അവതരിച്ച ഗാനസന്ധ്യ ആസ്വാദ്യകരമായി.ഡോ: ഷഹ്​ല ജലാൽ, നജ്​മ ഹസ്സൻ, കല്ല്യാണിക്കുട്ടി എന്നിവർ ഗാനങ്ങൾ ആലപിച്ചു. റഊഫ്​ അണ്ടത്തോട്​, പ്രമോദ്​, അരവിന്ദൻ എന്നിവർ പിന്നണി നൽകി. ഐഷാബീഗത്തിന്റെ ചരിത്രം ജനകീയമാക്കുന്നതിനായി അഭ്രപാളിയിലേക്ക് കൊണ്ട് വരാൻ സന്നദ്ധമാണന്ന്​ സംരംഭകനും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ അറിയിച്ചു.സാജിദ് ആറാട്ടുപുഴയുടെ പ്രവാസ ജീവിതാനുഭവങ്ങൾ കോർത്തിണക്കി ഷനീബ് അബൂബക്കർ തയ്യാറാക്കിയ ഡോക്കുമെന്ററി പ്രദർശിപ്പിച്ചു.പ്രമുഖ മാപ്പിളപ്പാട്ട്​ എഴുത്തുകാരും ഗായകരുമായ, ഒ.എം കരുവാരക്കുണ്ട്​, ബാപ്പു വാവാട്​, കണ്ണുർ ഷരീഫ്​, എം.എ ഗഫുർ , രഹ്​ന , സിനിമാ പ്രവർത്തകൻ നിസാർ റുമി, ഐഷാ ബീഗത്തിന്‍റെ ഏക മകൻ ​അൻസാർ പുന്നപ്ര എന്നിവർ വീഡിയിലുടെ ആശംസകൾ നേർത്തു.
പുസ്തക പ്രകാശനത്തിനായി ദമ്മാമിലെ വിവിധ മേഖലകളിലെ പ്രമുഖർ ചേർന്ന് രൂപം നൽകിയ സഹൃദയ വേദിയുടെ ചെയർമാൻ ആലിക്കുട്ടി ഒളവട്ടൂർ അധ്യക്ഷത വഹിച്ചു. സാജിദ്​ ആറാട്ടുപുഴ മറുപടി പ്രസംഗം നടത്തി. കലാകാരന്മാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ പ്രോഗ്രാം ജനറൽ കൺവീനർ സുബൈർ ഉദിനൂർ സ്വാഗതവും, ട്രഷറർ ഷബീർ ചാത്തമംഗലം നന്ദിയും പറഞ്ഞു. ഡോ: സിന്ധു ബിനു,​ഡോ: അമിത ഷനീബ് എന്നിവർ അവതാരകാരായിരുന്നു.ഷനീബ്​ അബൂബക്കർ, മുഷാൽ തഞ്ചേരി, നജീം ബഷീർ, മുസ്തഫ തലശ്ശേരി,നാച്ചു അണ്ടോണ. സിറാജുദ്ദീൻ ശാന്തിനഗർ,നസീർ പുന്നപ്ര, നവാസ്​ ബഷീർ,ഹമീദ്​ കണിച്ചാട്ടിൽ, ഷാജു അഞ്ചേരി, തുടങ്ങിയവർ നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!