Search
Close this search box.

റിയാദ് സീസണിൽ പെങ്കെടുത്തത് ആറ് ദശലക്ഷം സന്ദർശകർ

IMG-20221209-WA0019

റിയാദ്: റിയാദ് സീസൺ ഒക്‌ടോബർ 21-ന് ആരംഭിച്ചതിന് ശേഷം ആറ് ദശലക്ഷം സന്ദർശകർ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു.

പ്രാദേശികവും അന്തർദേശീയവുമായ സന്ദർശകർക്കായി അന്തർദ്ദേശീയ പരിപാടികളും പ്രദർശനങ്ങളും സംഗീതകച്ചേരികളും ഉത്സവങ്ങളും ഉൾപ്പെടെ വിവിധ മേഖലകളിലുള്ള വിനോദ പരിപാടികളാണ് സംഘടിപ്പിച്ചത്.

ദി ഗ്രോവ്സ്, റിയാദ് സ്കൈ, ലിറ്റിൽ റിയാദ്, അൽ മുറബ്ബ, ഖാരിയത്ത് സമാൻ, റിയാദ് മൃഗശാല, ഫൺ ഫെസ്റ്റിവൽ, ബൊളിവാർഡ് വേൾഡ്, ബൊളിവാർഡ് റിയാദ് സിറ്റി, വിന്റർ വണ്ടർലാൻഡ്, റിയാദ് ഫ്രണ്ട്, അൽ സുവൈദി പാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ തിങ്കളാഴ്ച അവസാനിച്ചു.

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രമേയ അനുഭവങ്ങൾക്ക് പുറമെ, 10 സാംസ്കാരിക ഉപമേഖലകൾ ഉൾപ്പെടുന്ന ബൊളിവാർഡ് വേൾഡിന്റെ ഏറ്റവും വലിയ പ്രദേശം തുറന്നതോടെ കഴിഞ്ഞ മാസത്തിൽ റിയാദ് സീസണിന്റെ പ്രവർത്തനങ്ങൾക്കുള്ള ജനപങ്കാളിത്തം ഇരട്ടിയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!