Search
Close this search box.

സൗദി അറേബ്യയും ചൈനയും സഹകരണം കൂടുതല്‍ ശക്തമാക്കുന്നു

IMG-20221209-WA0036

റിയാദ് – സര്‍വ മേഖലകളിലും സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയും ചൈനയും സമഗ്ര സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാറിൽ ഒപ്പുവെച്ചു. സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിംഗുമാണ് കരാറില്‍ ഒപ്പുവെച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തില്‍ റിയാദ് അല്‍യെമാമ

സൗദി അറേബ്യയും ചൈനയും തമ്മിലുള്ള പങ്കാളിത്തവും വ്യത്യസ്ത മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ നടത്തുന്ന സംയുക്ത ഏകോപനങ്ങളും ഇരു രാജ്യങ്ങളിലെയും നിക്ഷേപാവസരങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇരു നേതാക്കന്മാരും വിശകലനം ചെയ്തു. ചര്‍ച്ചയുടെ അവസാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും ചൈനീസ് പ്രസിഡന്റിന്റെയും സാന്നിധ്യത്തില്‍ ഇരു രാജ്യങ്ങളും ആറു കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു.

സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയും ചൈനയുടെ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവും തമ്മിലുള്ള സമന്വയ പദ്ധതി, ഹൈഡ്രജന്‍ ഊര്‍ജ മേഖലാ സഹകരണ ധാരണാപത്രം, നീതിന്യായ മേഖലാ സഹകരണ കരാര്‍, സൗദിയില്‍ ചൈനീസ് ഭാഷാ പഠന സഹകരണ ധാരണാപത്രം, നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ധാരണാപത്രം, പാര്‍പ്പിട മേഖലാ സഹകരണ ധാരണാപത്രത്തിലെ വകുപ്പുകള്‍ നടപ്പാക്കാനുള്ള കര്‍മ പദ്ധതി കരാര്‍ എന്നിവയാണ് ഒപ്പുവെച്ച കരാറുകൾ. കൊട്ടാരത്തില്‍ നടത്തിയ ചര്‍ച്ചക്കിടെയാണ് സല്‍മാന്‍ രാജാവും ചൈനീസ് പ്രസിഡന്റും സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കരാറില്‍ ഒപ്പുവെച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!