Search
Close this search box.

എത്യോപ്യ, സൊമാലിയ, യെമൻ എന്നിവിടങ്ങളിൽ കൂടുതൽ സഹായങ്ങൾ നൽകി സൗദി അറേബ്യ

saudi aid

റിയാദ്: കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെ.എസ്.റെലീഫ്) എത്യോപ്യ, സൊമാലിയ, യെമൻ, ലെബനൻ എന്നിവിടങ്ങളിൽ മാനുഷിക സഹായം നൽകുന്നത് തുടരുന്നു.

വ്യാഴാഴ്ച കെ.എസ്.റീലിഫ് ഇന്റർനാഷണൽ മെഡിക്കൽ കോർപ്‌സുമായി കരാറിൽ ഒപ്പുവച്ചു. KSrelief-ന്റെ ഓപ്പറേഷൻസ് ആന്റ് പ്രോഗ്രാമുകളുടെ അസിസ്റ്റന്റ് ജനറൽ സൂപ്പർവൈസർ അഹമ്മദ് ബിൻ അലി അൽ-ബൈസും കിംഗ്ഡത്തിലെ IMC യുടെ പ്രതിനിധി ഹനീൻ സവലഹയുമാണ് കരാറിൽ ഒപ്പുവെച്ചത്.

എത്യോപ്യ, സൊമാലിയ, യെമൻ എന്നിവിടങ്ങളിലെ സഹായ ശ്രമങ്ങളെ പിന്തുണയ്ക്കാൻ 915,000 ഡോളർ സംഭാവന നൽകുന്നതാണ് കരാർ. സൗദി അറേബ്യൻ ഫെഡറേഷൻ ഫോർ ഇലക്‌ട്രോണിക് ആന്റ് ഇന്റലക്ച്വൽ സ്‌പോർട്‌സ് സംഘടിപ്പിച്ച ഗെയിമേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് മത്സരത്തിലെ വിജയികൾ നൽകിയ സംഭാവനകളിൽ നിന്നാണ് പണം സ്വരൂപിച്ചത്.

അതേസമയം യെമനിലെ മാരിബ് ഗവർണറേറ്റിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് 16,000 ഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നതിനുള്ള ഒരു പദ്ധതി കെഎസ്‌റെലീഫ് ആരംഭിച്ചു. 16,000 കുടുംബങ്ങൾക്ക് ഇതിലൂടെ പ്രയോജനം ലഭിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!