Search
Close this search box.

സൗദി അറേബ്യയില്‍ വിദേശ വനിതകൾക്ക് കൂടുതല്‍ മേഖലയില്‍ തൊഴില്‍ വിസ അനുവദിക്കാനൊരുങ്ങുന്നു

saudi

റിയാദ്- സൗദി അറേബ്യയില്‍ വിദേശ വനിതകൾക്ക് കൂടുതല്‍ മേഖലയില്‍ തൊഴില്‍ വിസ അനുവദിക്കാനൊരുങ്ങുന്നു. മാനവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ് ഫോം വഴി ഇത് സംബന്ധിച്ച് അഭിപ്രായ ശേഖരണം ആരംഭിച്ചു. തൊഴില്‍ വകുപ്പിന്റെ എല്ലാ സേവനങ്ങളും മന്ത്രാലത്തിന്റെ ഖിവ പ്ലാറ്റ് ഫോം വഴിയാണ് ഇപ്പോള്‍ നല്‍കി വരുന്നത്. നിശ്ചിത ഫീസ് എല്ലാ വര്‍ഷവും അടച്ചാല്‍ മാത്രമേ സ്ഥാപനങ്ങള്‍ക്ക് ഖിവയുടെ സേവനം ലഭ്യമാകുകയുള്ളൂ.

കമ്പനികള്‍ക്കും മറ്റു ബിസിനസ് സ്ഥാപനങ്ങള്‍ക്കും ഖിവ പ്ലാറ്റ് ഫോം നടത്തുന്ന സര്‍വേയില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ ആരോഗ്യം, വിദ്യാഭ്യാസം, ലേഡീസ് ടൈലറിംഗ്, ലേഡീസ് ഫോട്ടോഗ്രാഫി, കുട്ടികളുടെ പരിപാലനം, കല്യാണ മണ്ഡപം, ശുചീകരണം തുടങ്ങിയ മേഖലകളിലാണ് വിദേശിവനിതകള്‍ക്ക് തൊഴില്‍ വിസ അനുവദിക്കുന്നത്. എന്നാല്‍ സൗദി വനിതകള്‍ മാത്രം ജോലി ചെയ്യല്‍ നിര്‍ബന്ധമാക്കിയ സ്ഥലങ്ങളില്‍ വിദേശി വനിതകള്‍ക്ക് തൊഴില്‍ വിസ ലഭിക്കില്ല.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!