Search
Close this search box.

തുര്‍ക്കിക്കും സിറിയക്കും അടിയന്തിര സഹായം നൽകി സൗദി അറേബ്യ

tukey siriya

റിയാദ് – ഭൂകമ്പത്തിൽ തകര്‍ന്ന തുര്‍ക്കിക്കും സിറിയക്കും അടിയന്തിര സഹായങ്ങള്‍ നല്‍കാന്‍ സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും നിര്‍ദേശം നൽകി. ഇരു രാജ്യങ്ങളിലേക്കും രക്ഷാസംഘങ്ങളെ അയക്കാനും അടിയന്തിരമായി മെഡിക്കല്‍, മാനുഷിക സഹായങ്ങള്‍ വിമാന മാര്‍ഗം എത്തിക്കാനുമാണ് നിര്‍ദേശം നൽകിയത്. സിറിയന്‍, തുര്‍ക്കി ജനതകള്‍ക്ക് മെഡിക്കല്‍ സഹായങ്ങളും തമ്പുകളും ഭക്ഷ്യവസ്തുക്കളും മറ്റു ലോജിസ്റ്റിക് സഹായങ്ങളും അടിയന്തിരമായി എത്തിക്കാന്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇരു രാജ്യങ്ങളിലെയും ദുരന്തബാധിതരെ സഹായിക്കാന്‍ സാഹിം പ്ലാറ്റ്‌ഫോം വഴി ജനകീയ സംഭാവന ശേഖരണ കാമ്പയിന്‍ സംഘടിപ്പിക്കാനും രാജാവും കിരീടാവകാശിയും നിര്‍ദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!